Join News @ Iritty Whats App Group

വന്ദേഭാരതില്‍ പോസ്റ്റര്‍ ഒട്ടിച്ചത് ശരിയല്ല, തലശ്ശേരിയില്‍ സ്‌റ്റോപ്പ് വേണം; കെല്‍ട്രോണ്‍ വെളളാനയായി മാറിയെന്ന് കെ. മുരളീധരന്‍


തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന് ഓരോ ജില്ലയിലും ഒരു സ്റ്റോപ് വേണമെന്ന് കെ മുരളീധരന്‍ എംപി. വയനാട് റെയില്‍വേ ലെയ്നില്ല. അവരെ ഉള്‍ക്കൊളളണം. അവര്‍ ആവശ്യപ്പെടുന്ന ഒരു റെയില്‍വേ ലെയ്നും ഇതുവരെ അനുവദിച്ചിട്ടില്ല. അതുകൊണ്ട് തലശ്ശേരിയില്‍ സ്റ്റോപ് അനുവദിക്കണം. കൂര്‍ഗിലേക്ക് കൂടി എത്താനുളള എല്ലാ സൗകര്യവും നോക്കിയിട്ടാണ് തലശ്ശേരിയില്‍ സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കുന്നുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

ട്രെയിനില്‍ വി കെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ ഒട്ടിച്ചതിനോട് യോജിപ്പില്ല. വി കെ ശ്രീകണ്ഠന്റെ അറിവോടെയല്ല ഇന്നലെ പോസ്റ്റര്‍ ഒട്ടിച്ചത് എന്നാണ് മനസിലാക്കുന്നത്. പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

എഐ ക്യാമറ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടും. നാളെ യുഡിഎഫ് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. സാധാരണ ക്യാമറ വെക്കുന്നത് കളളനെ പിടിക്കാനാണ്. ഇവിടെ ക്യാമറ വെച്ചിട്ട് മോഷ്ടിക്കുകയാണ് ചെയ്യുന്നത്. കെല്‍ട്രോണിന് എന്തിനാണ് കരാര്‍ നല്‍കിയത്. കെല്‍ട്രോണിന്റെ പല വര്‍ക്കിനും ഗുണമില്ല. ടെന്‍ഡര്‍ മറിച്ചുകൊടുക്കുക എന്നത് കെല്‍ട്രോണിന് പതിവാണ്. ഈ സ്ഥാപനം കേരളത്തിലെ വെള്ളാനയായി മാറിയിരിക്കുകയാണ്. എല്ലാത്തിന്റേയും കോണ്‍ട്രാക്ട് വാങ്ങി സബ് കോണ്‍ട്രാക്ട് കൊടുക്കുക. ഹൈ മാസ്റ്റ് ലൈറ്റില്‍ പോലും ഇതാണ് നടത്തിയതെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.

Ads by Google

Post a Comment

أحدث أقدم
Join Our Whats App Group