Join News @ Iritty Whats App Group

ഭാര്യയുടെ ചികിത്സക്കായി മധുരക്ക് പോകവെ കാറിൽ ബസിടിച്ചു; മലയാളി കുടുംബത്തിലെ മൂന്ന് പേർക്ക് ​ഗുരുതര പരിക്ക്


മൂന്നാർ: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്നു പേർക്കു ഗുരുതരമായി പരിക്കേറ്റു. മൂന്നാർ എംജി കോളനിയിൽ കോട്ടയ്ക്കകത്ത് ബെന്നി സെബാസ്റ്റ്യൻ (52), ഭാര്യ ഷീജ (47), മകൻ നിധിൻ (22) എന്നിവർക്കാണു പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ഏഴിന് തേനി ദേവദാനപ്പട്ടിയിലാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ദിശ തെറ്റിയെത്തിയ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷീജയുടെ ചികിത്സയുമായി ബന്ധപ്പെട്ടു മധുരക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്കു മാറ്റി.

Post a Comment

أحدث أقدم
Join Our Whats App Group