ഇരിട്ടി: കേരളാ പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ പ്രവർത്തക കൺവെൻഷൻ വ്യാഴാഴ്ച ഇരിട്ടി എം ടു എച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്‌ഘാടനം ചെയ്യും. അസോസിയേഷൻ കണ്ണൂർ റൂറൽ പ്രസിഡന്റ് എം.കെ. സാഹിദ അദ്ധ്യക്ഷയാകും. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത ഐ പി എസ്, ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത എന്നിവർ മുഖ്യാതിഥികളാകും. വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ കണ്ണൂർ റൂറൽ പ്രസിഡന്റ് എം.കെ. സാഹിദ, സിക്രട്ടറി കെ. പ്രിയേഷ്, ടി. ജയേഷ്, കെ.പി. അനീഷ്, ഇ. ആർ. സുരേഷ്, കെ.കെ. ബിജു എന്നിവർ പങ്കെടുത്തു.
കേരളാ പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ പ്രവർത്തക കൺവെൻഷൻ ഇരിട്ടിയിൽ
News@Iritty
0
إرسال تعليق