കൊച്ചി: ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം. അക്കൗണ്ടുകൾ മരവിപ്പിച്ചാല്‍ ചെയ്താൽ ആളുകൾ എങ്ങനെ ജീവിക്കുമെന്ന് ഹൈക്കോടതി ചോദിച്ചു. സിആർപിസി 102 പ്രകാരമല്ലാതെ എങ്ങനെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യുന്നുവെന്നായിരുന്നു കോടതിയുടെ ചോദ്യം. ജ.വിജു എബ്രഹാമാണ് കേസ് പരിഗണിച്ചത്. അക്കൗണ്ടുകൾ മരവിക്കപ്പെട്ട ആറ് പേർ നൽകിയ ഹർജിയാണ് പരിഗണിച്ചത്.
അക്കൗണ്ടുകൾ മരവിപ്പിച്ചാല്‍ ആളുകള്‍ എങ്ങനെ ജീവിക്കും? ഇടപെട്ട് ഹൈക്കോടതി, റിപ്പോർട്ട് സമർപ്പിക്കാൻ നിര്‍ദ്ദേശം
News@Iritty
0
إرسال تعليق