Join News @ Iritty Whats App Group

'മദനി രാജ്യസുരക്ഷയെ ബാധിക്കുന്ന കേസിലെ പ്രതി; ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുത്'; കര്‍ണാടക സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യ വ്യവ്യസ്ഥയില്‍ ഇളവനുവദിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. രാജ്യത്തിന്റെ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന കേസിലെ പ്രതിയാണ് മദാനിയെന്ന് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കേസുണ്ടെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കര്‍ണാടക ഭീകരവിരുദ്ധ സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഡോ. സുമീത് ആണ് മഅദനിക്കെതിരെ സത്യവാങ്മൂലം നല്‍കിയത്.

കേസില്‍ ഇനിയും പിടികിട്ടാനുള്ള ആറ് പ്രതികള്‍ മദനിയുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ ശേഖരിക്കുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്നും കര്‍ണാടക ഭീകരവിരുദ്ധ സെല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആയുര്‍വേദ ചികില്‍ അനിവാര്യമാണെന്നുമാണ് മദനിയുടെ അപേക്ഷ. കേസില്‍ വിചാരണ പൂര്‍ത്തിയായെങ്കില്‍ പ്രതിയായ മദനിയെ കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൂടെയെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ ഇതിനെതിരെ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
മദനിയുടെ ആവശ്യം സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും.

Post a Comment

أحدث أقدم
Join Our Whats App Group