Join News @ Iritty Whats App Group

യു.എ.ഇയിൽ ബോട്ടപകടത്തിൽ മലയാളി യുവാവ് മരിച്ചു; അപകടം വീടിന്റെ ഗൃഹപ്രവേശനത്തിന് പോകാനിരിക്കെ

യു.എ.ഇയിലെ ഖോർഫക്കാനിൽ ബോട്ടപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാസർഗോഡ് നീലേശ്വരം സ്വദേശി വാഴവളപ്പിൽ അഭിലാഷ്(38) ആണ് മരിച്ചത്. അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നു മലയാളികൾക്ക് പരിക്കേറ്റു. ഇതിൽ തിരുവനന്തപുരം സ്വദേശിയായ കുട്ടിയുടെ നിലഗുരുതരമാണ്.

സഹപ്രവർത്തകർക്കൊപ്പം പെരുന്നാൾ അവധി ആഘോഷിക്കാൻ ഖോർഫക്കാനിലെത്തിയപ്പോഴാണ് അപകടം. 16 യാത്രക്കാരും രണ്ടു ജീവനക്കാരും അടക്കം പതിനെട്ട് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. യാത്രക്കാരുടെ എണ്ണം കൂടിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് നിഗമനം.

പുതുതായി പണികഴിപ്പിച്ച വീട്ടിൽ പാലുകാച്ചൽ ചടങ്ങിന് പോകാനിരിക്കവെയാണ് അഭിലാഷിന്റെ വിയോഗം. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ഏഴ് വർഷമായി ഹെൽപ്പറായി ജോലി ചെയ്ത് വരികയാണ് അഭിലാഷ്. അഭിലാഷിന്റെ മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യ: അശ്വതി, മകൾ: അഭയ. സഹോദരൻ അജീഷ് ബഹ്‌റൈനിൽ ആണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണെന്ന് സ്ഥാപനത്തിന്റെ പ്രതിനിധികൾ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group