Join News @ Iritty Whats App Group

മകനെ ജാമ്യത്തിലിറക്കാനെത്തിയ അമ്മയോടുള്ള പെരുമാറ്റത്തിന് സസ്പെൻഷനിലായ ധർമടം എസ്എച്ച്ഒയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ: മകനെ ജാമ്യത്തിലിറക്കാൻ എത്തിയ അമ്മയോട് മോശമായി പെരുമാറിയ ധർമ്മടം സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കണ്ണൂർ ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

ഏപ്രിൽ 19 ന് കണ്ണൂർ ഗവ. ഗസ്റ്റ്ഹൗസിൽ സിറ്റിംഗ് നടത്തുന്ന കമ്മീഷൻ മുമ്പാകെ കണ്ണൂർ ജില്ലാ പോലീസ് മേധാവി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

സംഭവത്തിൽ ധര്‍മ്മടം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സ്മിതേഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. എടക്കാട് സ്വദേശി അനില്‍കുമാറിന്റെ അമ്മയോടാണ് സ്മിതേഷ് അപമര്യാദയായി പെരുമാറിയത്. മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ശനിയാഴ്ച്ച രാത്രിയാണ് സംഭവം. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച അനിൽ കുമാറിനെ ജാമ്യത്തിലറക്കാനാണ് അമ്മയും സഹോദരനും സ്‌റ്റേഷനിലെത്തിയത്. മഫ്തിയിലായിരുന്ന എസ്എച്ച്ഒ സ്മിതേഷ് അനില്‍കുമാറിന്റെ അമ്മയോട് മോശമായി പെരുമാറി എന്നായിരുന്നു പരാതി.

Post a Comment

أحدث أقدم
Join Our Whats App Group