ഇരിട്ടി: ഭീമമായ നികുതി വർധന, മതപ്രീണനം, വിലവർദ്ധന, സ്വജനപക്ഷപാതം തുടങ്ങിയവയിലൂടെ ജനജീവിതം ദുരിത പൂർണമാക്കിയ പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഇരിട്ടി നഗരസഭാ ഓഫീസിനു മുന്നിൽ ബി ജെ പി ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ഒ ബി സി മോർച്ച ജില്ലാ പ്രസിഡന്റ് വിജയൻ വട്ടിപ്രം ഉദ്‌ഘാടനം ചെയ്തു. ഇരിട്ടി ഏരിയ പ്രസിഡന്റ് വി.എം. പ്രശോഭ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ഉപാധ്യക്ഷൻമാരായ കെ. ജയപ്രകാശ്, പി.പി. ജയലക്ഷ്മി, ജനറൽ സെക്രട്ടറിമാരായ പ്രിജേഷ് അളോറ, സി. രജീഷ്, ഒ ബി സി ജില്ലാ ഉപാധ്യക്ഷൻ കെ. ശിവശങ്കരൻ, മണ്ഡലം സെക്രട്ടറി പി. സജിന, കൗൺസിലർ മാരായ എ.കെ. ഷൈജു, എൻ. സിന്ധു , കെ.പി. ഷീജ, എം. ശ്രീരാജ് എന്നിവർ സംസാരിച്ചു.
ബി ജെ പി പായം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പായം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ ഇരിട്ടി മണ്ഡലം
ഉപാദ്ധ്യക്ഷൻ അജേഷ് നടുവനാട് ഉദ്‌ഘാടനം ചെയ്തു. ബി ജെ പി പായം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഗിരീഷ് ചപ്പിലി, ശ്രീധരൻ വിളമന, ചന്ദ്രൻ വിളമന, പി.ടി. അനീഷ് എന്നിവർ സംസാരിച്ചു.
إرسال تعليق