ഇരിട്ടി: ആറളം ഫാമിലെ ജനങ്ങളുടെ ജീവൻ കാട്ടാനങ്ങളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുക, ആറളം ആദിവാസി പഞ്ചായത്തായി പ്രഖ്യാപിക്കുക, ആന മതിൽ നിർമ്മാണം ഉടൻ ആരംഭിക്കുക, ഫാം സ്കൂളിൽ അടിയന്തിരമായി അധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എസ്എൻഡിപി യൂണിയൻ എടൂരിൽ നിന്നും ഇരിട്ടിയിലേക്ക് ആദിവാസി രക്ഷാ പദയാത്ര നടത്തി. പദയാത്രയുടെ ഉദ്‌ഘാടനം സണ്ണി ജോസഫ് എംഎൽഎ എടൂരിൽ നിർവഹിച്ചു. കെ. വി. അജി അധ്യക്ഷത വഹിച്ചു. വിവിധ സ്ഥലങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ പി. എൻ. ബാബു, കെ.കെ. സോമൻ, കെ.എം. രാജൻ, അനൂപ് പനക്കൽ, നിർമല അനുരുദ്ധൻ, യു.കെ. അഭിലാഷ് എന്നിവർ സംസാരിച്ചു. ഇരിട്ടി ടൗണിൽ നടന്ന സമാപന സമ്മേളനം എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. ചാത്തോത്ത് വിജയൻ, പി.ജി. രാമകൃഷ്ണൻ, എ.എം. കൃഷ്ണൻകുട്ടി, ജിൻസ് ഉളിക്കൽ, പി. കെ. വേലായുധൻ എന്നിവർ സംസാരിച്ചു.
എസ്എൻഡിപി യൂണിയൻ എടൂരിൽ നിന്നും ഇരിട്ടിയിലേക്ക് ആദിവാസി രക്ഷാ പദയാത്ര നടത്തി
News@Iritty
0
إرسال تعليق