ഇരിട്ടി : ക്രഷർ ഉത്പന്നങ്ങൾക്ക് കൂട്ടിയ വില കുറക്കണമെന്നാവശ്യപ്പെട്ട് രണ്ടാം ദിവസവും മേഖലയിലെ ക്വാറികൾക്കും, ക്രഷറുകൾക്കും മുന്നിൽ ഉപരോധ സമരവുമായി ബി ജെ പി. ഇതുമൂലം അയ്യങ്കുന്ന്, കോളിത്തട്ട്, ഇരിട്ടി മേഖലയിലെ മുഴുവൻ ക്വാറികളും, ക്രഷറുകളും പ്രവർത്താരഹിതമായി. ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉപരോധ സമരം വർധിപ്പിച്ച വില കുറക്കുന്നതുവരെ തുടരാനാണ് തീരുമാനമെന്ന് നേതാക്കൾ വ്യക്തമാക്കി.
ന്യൂനപക്ഷ മോർച്ച ജില്ല ജനറൽ സെക്രട്ടറി ജോസ് എ വൺ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രിജേഷ് അളോറ, സി. രജീഷ്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് കെ.ജെ. ജിനു, അയ്യങ്കുന്ന് പഞ്ചായത്ത് ജനറൽ സെക്രട്ടറി ദിനേശൻ പരപ്പിൽ എന്നിവർ നേതൃത്വം നൽകി.
ക്രഷർ ഉടമകൾ അന്യായമായി വർദ്ധിപ്പിച്ച ക്രഷർ ഉൽപ്പന്നങ്ങളുടെ വില കുറക്കുന്നതു വരെ ബി ജെ പി സമരവുമായി മുമ്പോട്ടു പോകുമെന്ന് ഇരിട്ടി മണ്ഡലം പ്രസിഡണ്ട് സത്യൻ കൊമ്മേരി. നിർമ്മാണമേഖലയിൽ ആകെ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട് ക്രഷർ ഉൽപ്പന്നങ്ങൾക്ക് അന്യായമായി ഭീമമായ തുക വർദ്ധിച്ചത് പിൻവലിച്ച് പഴയ നിരക്കിൽ സാധനങ്ങൾ വിതരണം ചെയ്യാൻ ക്രഷർ ഉടമകൾ തയ്യാറാവണം. സാധാരണ ജനങ്ങളിൽ നിന്നും കൊള്ളലാഭം ഉണ്ടാക്കാൻ വേണ്ടിയുള്ള നീക്കത്തെ ബി ജെ പി ജനങ്ങളെ അണിനിരത്തി നേരിടുമെന്നും സത്യൻ കൊമ്മേരി അറിയിച്ചു.
إرسال تعليق