ഇരിട്ടി: കോടികള്‍ മുടക്കി സ്ഥാപിച്ച സോളാര്‍ വഴിവിളക്കുകള്‍ കണ്ണടച്ചതോടെ ഇരുട്ടിലായി ഇരിട്ടി ടൗണ്‍. തലശേരി വളവുപ്പാറ റോഡ് നവീകരണത്തിന്‍റെ ഭാഗമായി ഇരിട്ടി ടൗണില്‍ സ്ഥാപിച്ച സോളാര്‍ വഴിവിളക്കുകളാണ് കണ്ണടച്ചത്.
ഇടയ്ക്ക് അറ്റകുറ്റപ്പണികള്‍ക്കായി എടുത്ത ബാറ്ററികള്‍ തിരികെ സ്ഥാപിക്കാത്ത സ്ഥിതിയിലാണ്. നിരവധി അന്യസംസ്ഥാന യാത്രക്കാര്‍ എത്തുന്ന ഇരിട്ടി രാത്രിയായാല്‍ ഇരുട്ടിലാണ്.അധികാരികള്‍ വേണ്ട വെളക്കുകള്‍ പുനസ്ഥാപിക്കാനുള്ള നടപടിയെടുക്കണമെന്നാണ് ഇവിടെയെത്തുന്നവരുടെ ആവശ്യം.
إرسال تعليق