തൃശ്ശൂർ: അതിരപ്പിള്ളിയിൽ വിനോദ യാത്രയ്ക്കെത്തിയ എട്ട് വയസുകാരൻ മുങ്ങി മരിച്ചു. അതിരപ്പിള്ളി വെറ്റിപ്പാറ പാലത്തിന് സമീപം പുഴയിൽ കുളിക്കുന്നതിനിടെയാണ് എട്ട് വയസുകാരൻ മുങ്ങി മരിച്ചത്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി മോനീശ്വരൻ ആണ് മുങ്ങി മരിച്ചത്. കുടുംബത്തോടൊപ്പം വിനോദ യാത്ര വന്നതായിരുന്നു മോനീശ്വരൻ. പുഴയിൽ മുങ്ങി താഴ്ന്ന കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുടുംബത്തോടൊപ്പം വിനോദ യാത്രയ്ക്കെത്തി; അതിരപ്പിള്ളിയിൽ എട്ട് വയസുകാരൻ മുങ്ങി മരിച്ചു
News@Iritty
0
إرسال تعليق