Join News @ Iritty Whats App Group

കെ എസ് ടി എ ഉപജില്ലാ കെട്ടിട ശിലാസ്ഥാപനം നാളെ

ഇരിട്ടി: കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ഇരിട്ടി ഉപജില്ലാ ഓഫിസ് കെട്ടിട ശിലാസ്ഥാപനം ഞായറാഴ്ച വൈകുന്നേരം മൂന്നിന് കെ എസ് ടി എ സംസ്ഥാന പ്രസിഡൻ്റ് ഡി. സുധീഷ് നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പയഞ്ചേരി ഉപജില്ലാ വിദ്യഭ്യാസ ഓഫിസിന് സമീപം സ്വന്തം സ്ഥലത്താണ് കെട്ടിടം പണിയുക. ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് ടി.വി. ഗണേശൻ അധ്യക്ഷത വഹിക്കും. പരിപാടിയിൽ സംഘടനയുടെ സംസ്ഥാന - ജില്ലാ ഭാരവാഹികൾ പങ്കെടുക്കും. വിവിധ കലാപരിപാടികളും നടക്കും. വാർത്താ സമ്മേളനത്തിൽ ഉപജില്ലാ ഭാരവാഹികളായ എം. അനുജ്, എം. പ്രജീഷ്, വി.വി. വിനോദ് കുമാർ, കെ.എം. ജയചന്ദ്രൻ, കെ.കെ. ജയദേവൻ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group