മലപ്പുറം: നടൻ മാമ്മുക്കോയ കുഴഞ്ഞുവീണു. മലപ്പുറം കാളികാവിൽ ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ മാമ്മുക്കോയയെ വണ്ടൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. കാളികാവ് പൂങ്ങോട് സെവൻസ് ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ആരോഗ്യ പ്രശ്നമുണ്ടായത്.
രാത്രി പത്തുമണിയോടെയാണ് സംഭവം. പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സംഭവം. അതേസമയം, മാമ്മുക്കോയയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. മാമ്മുക്കോയയെ കോഴിക്കോട്ടേക്ക് മാറ്റുമെന്നാണ് വിവരം.
إرسال تعليق