Join News @ Iritty Whats App Group

'തുണി വിൽപ്പന നടത്താൻ വന്ന സ്ത്രീയിൽ നിന്ന് കുഞ്ഞിനെ വാങ്ങി'; യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താൻ പൊലീസ്


തിരുവനന്തപുരം: നവജാത ശിശുവിനെ പണത്തിന് വിറ്റ സംഭവത്തിൽ, യഥാർത്ഥ മാതാപിതാക്കളെകണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുന്നു. പൊഴിയൂർ സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾഎന്നതിനപ്പുറം കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. കുഞ്ഞിനെ വാങ്ങിയ സ്ത്രീ നൽകിയ മൊഴിപൊലീസ് പരിശോധിക്കുകയാണ്. 

ജോലിക്കിടെ പരിചയപ്പെട്ട യുവതിയാണ് കുഞ്ഞിനെ വിറ്റത് എന്നാണ് ഇവർ നൽകിയ മൊഴി. ഈ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് നിഗമനം. ആശുപത്രിയിൽ നിന്നടക്കം കൂടുതൽ വിവരങ്ങൾ ശേഖരിച്ചു അന്വേഷണം നടത്താനാണ് പൊലീസ് ശ്രമം. കഴിഞ്ഞ 10 -നാണ് തൈക്കാട്ആശുപത്രിയിൽ നാല് ദിവസം പ്രായമായ കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് മാതാപിതാക്കൾ വിറ്റത്.

വിശദീകരണവുമായി കുഞ്ഞിനെ വാങ്ങിയ കനമന സ്വദേശിനി രംഗത്തെത്തിയിരുന്നു. മക്കളിലാത്തതിനാൽ ജോലി സ്ഥലത്ത് വെച്ച് പരിചയപ്പെട്ട സ്ത്രീയിൽ നിന്ന് കുഞ്ഞിനെ വാങ്ങുകയായിരുന്നുവെന്നും അവരുടെ ഭർത്താവ് സ്ഥിരമായി ആവശ്യപ്പെട്ടപ്പോഴാണ് പണം നൽകിയതെന്നുമാണ് കനമന സ്വദേശിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

ജോലി ചെയ്യുന്ന സ്ഥലത്ത് തുണി വിൽപ്പന നടത്താൻ വരുന്ന സ്ത്രീയിൽ നിന്നാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ് കരമന സ്വദേശി നൽകുന്ന വിശദീകരണം. ജോലി ചെയ്യുന്ന സ്ഥലത്ത് വെച്ചാണ് കുഞ്ഞിന്റെ യഥാർത്ഥ അമ്മയെ പരിചയപ്പെടുന്നത്. അതിന് ശേഷം ഒരു വർഷം കഴിഞ്ഞാണ് വീണ്ടും കാണുന്നത്. ആ സമയത്ത് അവർ ഏഴ് മാസം ഗർഭിണിയായിരുന്നു. പ്രസവ സമയത്ത് ആശുപത്രിയിലെത്തി കണ്ടു. പ്രസവത്തിന് ശേഷം മൂന്നാം ദിവസം ആശുപത്രിക്ക് പുറത്ത് വെച്ച് കുഞ്ഞിനെ വാങ്ങി. 

ഞങ്ങൾക്ക് മക്കളില്ല. കുഞ്ഞിനെ തരുന്നതിൽ പ്രശ്നമില്ലെന്ന് അവളും (കുഞ്ഞിന്റെ യഥാർത്ഥ അമ്മ) പറഞ്ഞു. അതിന് ശേഷം അവളുടെ ഭർത്താവ് വിളിച്ച് സ്ഥിരം ശല്യമായതോടെയാണ് പണം നൽകിയത്. മരുന്നിനും ഭക്ഷണത്തിനുമാണ് പണം നൽകിയത്. അവളുടെ ഭർത്താവ് ഓട്ടോ ഡ്രൈവറാണ്. ആശുപത്രിയുടെ പുറത്ത് വെച്ചാണ് കുഞ്ഞിനെ കൈമാറിയത്. ഏഴ് ദിവസം കുഞ്ഞിനെ വീട്ടിൽ സംരക്ഷിച്ചിരുന്നു. നിയമപരമായി തെറ്റായിരുന്നുവെന്ന് അറിയില്ലായിരുന്നു. ദത്തെടുക്കാൻ കഴിയുമെങ്കിൽ ആ കുഞ്ഞിനെ തന്നെ എടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കരമന സ്വദേശിനി വിശദീകരിച്ചു.

മൂന്ന് ലക്ഷം രൂപ നൽകി നവജാത ശിശുവിനെ വിൽപ്പന നടത്തിയെന്ന മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിന്റെ വിവരങ്ങളാണ് ഇന്നലെ ഉച്ചയോടെ പുറത്ത് വന്നത്. കരമന സ്വദേശിയായ സ്ത്രീയുടെ വീട്ടിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടതാണ് നിർണായകമായത്. കുഞ്ഞില്ലാത്ത വീട്ടിൽ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയൽവാസികൾ ഒരാഴ്ച മുമ്പ് വിവരം സ്പെഷ്യൽ ബ്രാഞ്ചിനെ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ വിൽപ്പനയടക്കം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. 

പൊലീസ് ചോദ്യംചെയ്യലിൽ മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് സ്ത്രീ സമ്മതിച്ചു. ഇതോടെ കുഞ്ഞിനെ ഏറ്റെടുത്ത സിഡബ്ല്യുസി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. യഥാർത്ഥ മാതാപിതാക്കളെ കുറിച്ച് സൂചനയുണ്ടെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group