ദില്ലി: മീഡിയവണിനെതിരെയുള്ള വിലക്ക് സുപ്രീംകോടതി നീക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിലക്ക് നീക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ചാനലിൻ്റെ വിമർശനങ്ങളെ സർക്കാർ വിരുദ്ധമെന്ന് കാണാനാവില്ല. സർക്കാരിനൊപ്പം എപ്പോഴും മാധ്യമങ്ങൾ നിൽക്കണമെന്ന് നിർബന്ധം പിടിക്കരുത്. സത്യം പറയുകയെന്നത് മാധ്യമ ധർമ്മമാണ്. കഠിനമായ യാഥാർത്ഥ്യങ്ങൾ ജനങ്ങളെ അറിയേക്കണ്ടതും കടമയാണെന്നും കോടതി പറഞ്ഞു.
സർക്കാരിനൊപ്പം എപ്പോഴും മാധ്യമങ്ങൾ നിൽക്കണമെന്ന് നിർബന്ധം പിടിക്കരുത്;മീഡിയ വൺ വിലക്ക് നീക്കി സുപ്രീംകോടതി
News@Iritty
0
إرسال تعليق