ഇരിട്ടി: അന്തർസംസ്ഥാന പാതയിലെ കീഴൂർകുന്ന് - കൂളിചെമ്പ്ര മേഖലയിൽ എം ജി കോളജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തി നടത്തി. രാത്രി കാലങ്ങളിൽ ഉൾപ്പെടെ പല സ്ഥലങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ കീഴൂർ കുന്നിലും കൂളിചെമ്പ്രയിലും, കാമയാട് വളവിലും കൊണ്ടുവന്നു തള്ളുന്നത് പതിവാണ്. വിവാഹം, മറ്റു ആഘോഷങ്ങൾ എന്നിവ നടക്കുന്ന വീടുകളിൽ നിന്നും, അറവ് ശാലകളിൽ നിന്നുള്ളവ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിരന്തരം ഈ മേഖലയിലാണ് കൊണ്ട് വന്ന് തള്ളുന്നത്. ഇവിടെയാണ് ഇരിട്ടി എം ജി കോളജ് എൻ എസ് എസ് വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തി നടത്തിയത്. എൻ എസ് എസ് കോഡിനേറ്റർ മാരായ രജീഷ്, സഫ്ന തുടങ്ങിയവർ ശുചീകരണ പ്രവർത്തിക്ക് നേത്രത്വം നൽകി. ഈ മേഖലയിൽ മാലിന്യം തള്ളുന്നവരെ പിടികൂടുകയും കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത, ഇരിട്ടി ക്ലീൻ സിറ്റി മാനേജർ പി. മോഹനൻ, ജെ എച്ച് ഐ വി. എ. ജിൻസ് തുടങ്ങിയവർ പറഞ്ഞു.
ഇരിട്ടി എം ജി കോളജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ റോഡരിക് ശുചീകരിച്ചു
News@Iritty
0
إرسال تعليق