ഇരിട്ടി :ആറളം ഫാമിൽ നിർമ്മിക്കുന്ന നിർദ്ദിഷ്ട ആന മതിലിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് (എസ്സ്) കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ കോൺഗ്രസ് എസ് ജില്ലാ പ്രസിഡൻ്റ് കെ.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് എസ്. പ്രസിഡൻ്റ് രാജു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം. വിജയൻ, കെ എസ് യു എസ് സംസ്ഥാന പ്രസിഡൻ്റ് റനീസ് മാത്യു , അബ്രഹാം മാസ്റ്റർ, യു.വി. റഹിം, സതീശൻ, മുരിങ്ങോടി അഷറഫ് ചെമ്പിലാലി , സി. കെ. ഗംഗാധരൻ, കെസി.അബ്ദുൾ ഖാദർ, കെ. രഘുനാഥ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ .ടി. ജയിംസ് സ്വാഗതവും ശശി നന്ദിയും പറഞ്ഞു.
ആന മതിൽ ഉടൻ പ്രാവർത്തികമാക്കണം:കോൺഗ്രസ് (എസ്സ്)
News@Iritty
0
إرسال تعليق