എറണാകുളം: എറണാകുളം കോടനാട് താണിപ്പാറയിൽ കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞു. ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. മുല്ലശ്ശേരി തങ്കന്റെ പുരയിടത്തിലെ കിണറ്റിലാണ് ആന വീണത്.
വനംവകുപ്പും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ആനയെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാട്ടാനശല്യമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പത്തോളം ആനകളുടെ ശല്യം പ്രദേശത്ത് ഉണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു.
إرسال تعليق