കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം ജീവനക്കാരിക്കുനേരെയാണ് ആക്രമണമുണ്ടായത്. കൊട്ടാരക്കര വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കണ്ണങ്കോട് സ്വദേശിയും ഭർത്താവുമായ വിപിൻ ആണ് ആസിഡ് ഒഴിച്ചത് എന്നാണ് പ്രാഥമിക വിവരം.
ബിബിനും നീതുവും ആശുപത്രിയുടെ പുറകുവശത്ത് സംസാരിച്ചുകൊണ്ട് നിൽക്കുകയും പെട്ടെന്ന് പ്രകോപനം ഉണ്ടായി വിപിൻ കയ്യിൽ കരുതി വന്ന ആസിഡ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷി പറയുന്നത്. ആസിഡ് ആക്രമണത്തിനുശേഷം വിപിൻ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. മുഖത്ത് 90 ശതമാനവും പൊള്ളലേറ്റ നീതുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി അയച്ചു.
സിസിടിവി ക്യാമറ ഇല്ലാത്ത സ്ഥലത്താണ് ആസിഡ് ആക്രമണം നടന്നത്. ആക്രമണത്തിനുശേഷം പ്രതി രക്ഷപ്പെട്ട സ്ഥലങ്ങളിലും ക്യാമറ ഇല്ല. പ്രതിക്കായി പുനലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
إرسال تعليق