Join News @ Iritty Whats App Group

സൗദി അറേബ്യയില്‍ മലയാളി കുടുംബം യാത്ര ചെയ്ത കാർ മറിഞ്ഞ് യുവതിയും ബാലികയും മരിച്ചു


റിയാദ്: സൗദി അറേബ്യയില്‍ ജിദ്ദയിൽനിന്ന് റിയാദിലേക്ക് വരുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് യുവതിയും ബാലികയും മരിച്ചു. തിങ്കളാഴ്ച രാവിലെ റിയാദിൽനിന്ന് 350 കിലോമീറ്ററകലെ അൽ ഖസ്റയിലുണ്ടായ അപകടത്തിൽ മലപ്പുറം കൊടക്കാട് ആലിൻചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്സിനത്ത് (32), ഉള്ളണം നോർത്ത് മുണ്ടിയൻകാവ് ചെറാച്ചൻ വീട്ടിൽ ഇസ്ഹാഖിന്റെയും ഫാത്തിമ റുബിയുടെയും മകൾ ഫാത്തിമ സൈശ (മൂന്ന്) എന്നിവരാണ് മരിച്ചത്. 

ജിദ്ദയിൽ പ്രവാസികളായ ഇവർ പെരുന്നാൾ അവധി പ്രമാണിച്ച് ഞായറാഴ്ച വൈകീട്ട് റിയാദിലേക്ക് പുറപ്പെട്ടതായിരുന്നു. മൃതദേഹങ്ങൾ അൽ ഖസ്റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനന്തര നടപടികൾ പൂർത്തീകരിക്കാനും സഹായത്തിനുമായി റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഹമീദ് പെരുവള്ളുർ, ത്വാഇഫ് കെ.എം.സി.സി, ജലീൽ റുവൈദ രംഗത്തുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group