Join News @ Iritty Whats App Group

'ജീവിതത്തിൽ വിജയവും സമൃദ്ധിയും ഉണ്ടാകട്ടെ'; മലയാളികൾക്ക് വിഷു ആശംസിച്ച് പ്രധാനമന്ത്രി


ദില്ലി: മലയാളികള്‍ വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നരേന്ദ്ര മോദി. ജീവിതത്തിൽ വിജയവും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ആശംസാ കാർഡുകളും പ്രധാനമന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'വിഷുവിന്‍റെ പ്രത്യേക വേളയില്‍ ഏവർക്കും ആശംസകള്‍. എല്ലാവർക്കും സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ വിജയവും സമൃദ്ധിയും ഉണ്ടാകട്ടേ'- പ്രധാനമന്ത്രി ആശംസിച്ചു. 


മുഖ്യമന്ത്രി പിണറായി വിജയനും വിഷു ആശംസകള്‍ നേർന്നു. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഈ വർഷത്തെ വിഷുവിന്റെ സന്ദേശം അതിനുള്ള ശക്തി പകരട്ടെയെന്ന് വിഷു ആശംസിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം

സമ്പന്നമായ നമ്മുടെ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലാണ് വിഷു. ഐശ്വര്യപൂർണ്ണമായ നല്ലൊരു നാളയെ വരവേൽക്കുന്നതിനുള്ള വിഷു ആഘോഷങ്ങളിൽ മലയാളികൾ ഒത്തൊരുമയോടെ പങ്കെടുക്കുകയാണ്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഈ വർഷത്തെ വിഷുവിന്റെ സന്ദേശം അതിനുള്ള ശക്തി പകരട്ടെ.
ഒത്തൊരുമയുടെ സന്ദേശം വിളിച്ചോതുന്നതാണ് ഏതൊരാഘോഷവും. വർഗ്ഗീയതയും വിഭാഗീയതയും പറഞ്ഞു നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കരുതിയിരിക്കേണ്ടതുണ്ട്. ഉന്നതമായ മനുഷ്യസ്നേഹത്തിലൂന്നിയ ഐക്യം കൊണ്ട് ഈ ശക്തികൾക്ക് മറുപടി നൽകാൻ നമുക്ക് സാധിക്കണം. സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേൽക്കാൻ നമുക്കൊരുമിച്ചു നിൽക്കാം. എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ.

Post a Comment

أحدث أقدم
Join Our Whats App Group