Join News @ Iritty Whats App Group

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ സാധ്യത തേടി കേന്ദ്രം; അമിത് ഷാ സോളിസിറ്റര്‍ ജനറലിനെ കണ്ടു


രാജ്യത്ത് ഏക വ്യക്തിനിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതായി സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവും, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ചര്‍ച്ച നടത്തി. ഇതിനായുള്ള ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്.

കോടതി ഉത്തരവിലൂടെയല്ല കേന്ദ്രസര്‍ക്കാര്‍ ഏക വ്യക്തി നിയമത്തെ പിന്തുണയ്ക്കുന്നത്, മറിച്ച് പാര്‍ലമെന്ററി നിയമ നിര്‍മാണത്തിലൂടെയാകും നടപ്പാക്കുകയെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതി അറിയിച്ചിരുന്നു. ഉത്തരാഖണ്ഡ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏകവ്യക്തി നിയമം നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിക്കുകയും തുടര്‍ന്ന് നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

നിയമമന്ത്രി കിരണ്‍ റിജ്ജു രാജ്യസഭയില്‍ ഏക വ്യക്തി നിയമം നടപ്പാക്കുന്നതില്‍ തീരുമാനം ആയിട്ടില്ലെന്നും ഇക്കാര്യം പരിശോധിക്കാന്‍ 22 -ാം നിയമക്കമ്മിഷനോടും അഭ്യര്‍ഥിച്ചിട്ടുണ്ടെന്നുമാണ് അറിയിച്ചിരുന്നത്. ഏക വ്യക്തി നിയമം നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങള്‍ 21 ാം നിയമക്കമ്മിഷന്‍ പരിശോധിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലേയ്ക്ക് രാജ്യം നീങ്ങാനിരിക്കുന്നതിനിടെയാണ് ഏക വ്യക്തിനിയമത്തിനായുള്ള ചര്‍ച്ചകള്‍ക്ക് ബിജെപി നീങ്ങുന്നത്. അയോധ്യയിലെ രാമക്ഷേത്രം, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ എന്നിവ കൂടാതെ ബിജെപിയുടെ അജന്‍ഡയില്‍ ഇനി അവശേഷിയ്ക്കുന്നത് ഏക വ്യക്തിനിയമം നടപ്പാക്കുക എന്നുള്ളതാണ്.

Post a Comment

أحدث أقدم
Join Our Whats App Group