ഇരിട്ടി: പയഞ്ചേരിമുക്കിലെ സർവീസ് സെൻററിൽ നിന്നും മോഷ്ടിച്ച കാർ തിരിപ്പൂരിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ഇരിട്ടി എസ്.ഐ നിബിന്റെ നേതൃത്വത്തിൽ കാർ കസ്റ്റഡിയിലെടുത്ത് ഇരിട്ടിയിൽ എത്തിച്ചു. പയഞ്ചേരി മുക്കിലെ എക്സിക്യൂട്ടീവ് കാർ ക്ലിനിക് എന്ന സ്ഥാപനത്തിൽ നിന്നാണ് ബുധനാഴ്ച്ച പുലർച്ചെയാണ് ബെൻസ് കാർ മോഷണം പോയത്.സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ സ്ഥാപനത്തിലെ സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക് അടക്കം മോഷ്ടിച്ചിരുന്നു.മോഷ്ടാക്കളെ പിൻതുടർന്ന ഇരിട്ടി പോലീസ് പാലക്കാട് പൊള്ളാച്ചി ഭാഗത്തേക്ക് കടന്നതായി മനസിലായി. ഇരിട്ടി പോലീസ് കാറിന്റെ ഫോട്ടോ സഹിതം തമിഴ്നാട് പോലീസിന് വിവരം കൈമറി. തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് കാർ കണ്ടെത്തിയത്.മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തിരിപ്പൂർ പോലീസ് വ്യാപക പരിശോധന നടത്തുന്നതിനിടയിൽ പ്രദേശത്തെ ചെക്ക് പോസ്റ്റിൽ കാർ ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നുകളഞ്ഞു.ഇരിട്ടി സി.ഐ കെ.ജെ ബിനോയിയുടെ നേതൃത്വത്തിൽ പോലീസ് നടത്തിയ പഴുതടച്ച നീക്കമാണ് മോഷ്ടിച്ച വാഹനം മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്താനായത്.
സർവീസ് സെന്ററിൽ നിന്നും മോഷണം പോയ കാർ തിരിപ്പൂരിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
News@Iritty
0
إرسال تعليق