Join News @ Iritty Whats App Group

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂട്; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്‌


ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 58 ഡിഗ്രി സെല്‍ഷ്യസ് വരെ താപസൂചിക ഉയരാമെന്നും മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ 58 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടും. വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ച താപസൂചിക 52 ന് മുകളിലേക്ക് ഉയരും. മണിക്കൂറില്‍ 40 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ടെന്നും, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ വേനല്‍മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തൃശൂര്‍, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഹൈറേഞ്ച് പ്രദേശത്ത് മാത്രമാണ് ചൂടിന്റെ കാഠിന്യം ഒരു പരിധി വരെ കുറഞ്ഞു നില്‍ക്കുന്നത്. അള്‍ട്രാ വയലറ്റ് വികിരണവും ഉയര്‍ന്ന് നില്‍ക്കുകയാണ്. നിര്‍ജലീകരണവും സൂര്യതാപവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെയുളള വെയില്‍ നേരിട്ട് ഏല്‍ക്കരുതെന്നും നിര്‍ദേശമുണ്ട്.


Post a Comment

أحدث أقدم
Join Our Whats App Group