തൃശൂര്‍: വേതന വര്‍ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തിയ സമരം വിജയിച്ചു. രണ്ട് ദിവസത്തെ നീണ്ട സമരത്തിനൊടുവില്‍ എലൈറ്റ് ആശുപത്രി ശമ്പളം വര്‍ധിപ്പിച്ചതോടെയാണ് സമരം വിജയിച്ചത്. ഇതിന്റെ ഭാഗമായി യുഎന്‍എയുടെ നേതൃത്വത്തില്‍ തൃശൂരില്‍ ആഹ്ലാദ പ്രകടനം നടത്തി.
ചൊവ്വാഴ്ച 24 ആശുപത്രികളിലായിരുന്നു നഴ്‌സുമാരുടെ സമരം. ഐസിയു ഉള്‍പ്പെടെ ബഹിഷ്‌കരിച്ചാണ് സമരം നടത്തിയത്. നാല് ആശുപത്രികള്‍ സമരത്തില്‍ നിന്നും വിട്ടു നിന്നിരുന്നുസമരത്തെത്തുടര്‍ന്ന് ആകെയുളള 30 ആശുപത്രികളില്‍ 29 മാനേജ്‌മെന്റുകളും ഇന്നലെ തന്നെ വേതനം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ എലൈറ്റ് ആശുപത്രി മാത്രം വേതനം വര്‍ധിപ്പിച്ചിരുന്നില്ല. 1500 രൂപയായി പ്രതിദിന വേതനം വര്‍ധിപ്പിക്കുക, 50% ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യുഎന്‍എ 72 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചത്.
50 ശതമാനം ശമ്പള വര്‍ധനവ് മാനേജ്‌മെന്റുകള്‍ ഉറപ്പ് നല്‍കിയതോടെ നഴ്‌സുമാര്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. പ്രതിദിന വേതനം നിശ്ചയിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ പ്രതികരണം.
إرسال تعليق