തൃശ്ശൂർ: തൃശൂരിൽ ഇന്ന് പൂരം കൊടിയേറും. തിരുവമ്പാടിയിലും പാറമേക്കാവിലും എട്ട് ഘടക ക്ഷേത്രങ്ങളിലും പൂര പതാകകൾ ഉയരുന്നതോടെ ശക്തന്റെ തട്ടകം പൂരാവേശത്തിലേക്ക് കടക്കും. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 10.30 നും 11.30 നും മദ്ധ്യേയാണ് കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി, ദേശക്കാർ ഉപചാരപൂർവം കൊടിമരം നാട്ടി കൂറ ഉയർത്തും.രാവിലെ 11.30നും 12നും ഇടയിലാണ് പാറമേക്കാവിന്റെ കൊടിയേറ്റം. വലിയ പാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാർ കൊടി ഉയർത്തും. . പിന്നാലെ ഘടകക്ഷേത്രങ്ങളായ
ലാലൂർ, അയ്യന്തോൾ, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നിവിടങ്ങളിലും പൂര പതാക ഉയരും. അടുത്ത 30 നാണ് പൂരം.
إرسال تعليق