Join News @ Iritty Whats App Group

പ​ഴ​യ​ങ്ങാ​ടി​യി​ൽ പോ​ലീ​സിന് നേരെ മ​ണ​ൽമാ​ഫി​യ ആ​ക്രമണം; ര​ണ്ട് പോ​ലീസു​കാ​ർ​ക്ക് പ​രി​ക്ക് ; പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ന്നു


പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ മ​ണ​ൽ മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ എ​എ​സ്ഐ​ ഉൾ​പ്പെ​ടെ ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്. പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ത്തു.

എ​എ​സ്ഐ ഗോ​പി​നാ​ഥ​ൻ, ഡ്രൈ​വ​ർ ശ​ര​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.ഇ​രു​വ​രെ​യും പ​ഴ​യ​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ച നാ​ലോ​ടെ​യാ​യിരുന്നു സം​ഭ​വം.​

രാ​ത്രി​കാ​ല പട്രോ​ളി​ംഗി​നി​റ​ങ്ങി​യ എ​എ​സ്ഐ​യും സം​ഘ​ത്തെയു​മാ​ണ് മ​ണ​ൽ​ക്ക​ട​ത്ത് സം​ഘം ആ​ക്ര​മി​ച്ച​ത്.പോ​ലീ​സി​നെ ക​ണ്ട സം​ഘം പോ​ലീസ് വാ​ഹ​നത്തിൽ ലോറികൊണ്ട് ഇ​ടി​ച്ച് ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ക്കു​ക​​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘ​ത​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു.​

പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ മു​ൻ ഭാ​ഗ​വും ഒ​രു ഭാ​ഗ​ത്തേ​ക്ക​ണ്ണാ​ടി​യും വാ​ഹ​ന​ത്തി​ന്‍റെ വ​ല​തു വ​ശ​ത്തെ പി​റ​ക് വ​ശ​വും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.​

വാ​ഹ​ന​ത്തെക്കുറി​ച്ചും ഡ്രൈ​വ​റെക്കുറി​ച്ചും വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ച​താ​യും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും പ​ഴ​യ​ങ്ങാ​ടി സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഇ.​എ​ൻ. സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group