പഴയങ്ങാടി: പഴയങ്ങാടി ബസ് സ്റ്റാൻഡിൽ മണൽ മാഫിയയുടെ ആക്രമണത്തിൽ എഎസ്ഐ ഉൾപ്പെടെ രണ്ട് പോലീസുകാർക്ക് പരിക്ക്. പോലീസ് വാഹനം തകർത്തു.
എഎസ്ഐ ഗോപിനാഥൻ, ഡ്രൈവർ ശരത്ത് എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരെയും പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ച നാലോടെയായിരുന്നു സംഭവം.
രാത്രികാല പട്രോളിംഗിനിറങ്ങിയ എഎസ്ഐയും സംഘത്തെയുമാണ് മണൽക്കടത്ത് സംഘം ആക്രമിച്ചത്.പോലീസിനെ കണ്ട സംഘം പോലീസ് വാഹനത്തിൽ ലോറികൊണ്ട് ഇടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇടിയുടെ ആഘതത്തിൽ പോലീസുകാർക്ക് സാരമായി പരിക്കേറ്റു.
പോലീസ് വാഹനത്തിന്റെ മുൻ ഭാഗവും ഒരു ഭാഗത്തേക്കണ്ണാടിയും വാഹനത്തിന്റെ വലതു വശത്തെ പിറക് വശവും തകർന്ന നിലയിലാണ്.
വാഹനത്തെക്കുറിച്ചും ഡ്രൈവറെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതായും അന്വേഷണം ഊർജിതമാക്കിയതായും പഴയങ്ങാടി സ്റ്റേഷൻ ഓഫിസർ ഇ.എൻ. സന്തോഷ് കുമാർ പറഞ്ഞു.
Post a Comment