Join News @ Iritty Whats App Group

ഉറങ്ങാന്‍ കിടന്ന യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി;ഭര്‍ത്താവ്‌ പിടിയില്‍

പെരിന്തല്‍മണ്ണ: ഉറങ്ങാന്‍ കിടന്ന യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഏലംകുളം ബാലകൃഷ്‌ണ സ്‌മാരക വായനശാലയ്‌ക്കു സമീപം പൂത്ര?ടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്‌ന(30)യാണു കൊല്ലപ്പെട്ടത്‌. ഇന്നലെ പുലര്‍ച്ചെയാണു സംഭവം. സംഭവ സ്‌ഥലത്തുനിന്ന്‌ മുങ്ങിയ ഭര്‍ത്താവ്‌ മണ്ണാര്‍ക്കാട്‌ പള്ളിക്കുന്ന്‌ ആവണക്കുന്ന്‌ പാറപ്പുറവന്‍ മുഹമ്മദ്‌ റഫീഖിനെ (35) വട്ടമ്പലത്തെ വീട്ടില്‍നിന്ന്‌ പോലീസ്‌ പിടികൂടി.
പുലര്‍ച്ചെ നാലോടെയാണ്‌ ഫാത്തിമ ഫഹ്‌നയെ വീട്ടിലെ കിടപ്പുമുറിയില്‍ കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായില്‍ തുണി തിരുകിയനിലയിലും കണ്ടെത്തിയത്‌. വ്രതാനുഷ്‌ഠനത്തിന്റെ ഭാഗമായി പുലര്‍ച്ചെ ഭക്ഷണം തയാറാക്കാന്‍ എഴുന്നേറ്റ യുവതിയുടെ മാതാവ്‌ നബീസ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകള്‍ തുറന്നുകിടക്കുന്നതുകണ്ട്‌ സംശയംതോന്നി നോക്കിയപ്പോഴാണ്‌ ഫഹ്‌ന കട്ടിലിനുസമീപം നിലത്തുകിടക്കുന്നത്‌ കണ്ടത്‌. തുടര്‍ന്നു കുഞ്ഞലവിയെയും കുറച്ചകലെയുള്ള നബീസയുടെ സഹോദരനെയും വിവരം അറിയിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ പൊലീസിന്റെ നിര്‍ദേശപ്രകാരം ജില്ലാ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. ഏലംകുളം, പെരിന്തല്‍മണ്ണ, കൊപ്പം എന്നിവിടങ്ങളിലെ ബേക്കറികളില്‍ ഷവര്‍മ നിര്‍മാണ ജോലിക്കാരനായ റഫീഖ്‌ ജോലിയില്ലാത്തപ്പോള്‍ ഏലംകുളത്ത്‌ ഭാര്യവീട്ടിലാണ്‌ താമസം.
ഫഹ്‌നയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടര്‍ന്ന്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സംശയം. സംഭവശേഷം ഇയാള്‍ ഓട്ടോറിക്ഷയില്‍ ചെറുകരയിലും അവിടെ നിന്ന്‌ പെരിന്തല്‍മണ്ണയിലും തുടര്‍ന്ന്‌ മണ്ണാര്‍ക്കാട്ടെ വീട്ടിലും എത്തുകയായിരുന്നുവെന്നാണ്‌ വിവരം. മണ്ണാര്‍ക്കാട്‌ പോലീസ്‌ രാവിലെ ഒന്‍പതോടെ വട്ടമ്പലത്തെ വീട്ടിലെത്തി റഫീഖിനെ പിടികൂടി. ഇയാള്‍ക്കു ചെറിയ മാനസിക പ്രശ്‌നങ്ങളുള്ളതായി പോലീസും ബന്ധുക്കളും പറയുന്നു. 2017-ലായിരുന്നു വിവാഹം. നാലുവയസുകാരി ഫിദ മകളാണ്‌.

Post a Comment

أحدث أقدم
Join Our Whats App Group