മാവേലി എക്സ്പ്രസില്‍ യുവതിയുടെ മാലപൊട്ടിച്ച് ആക്രമികള്‍. ടോയ്ലറ്റില് പോയി മടങ്ങവേ യുവതിയുടെ വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിലെ (16604) എസ് 8 കോച്ചിലാണ് സംഭവം.
തിരുവനന്തപുരത്ത് പഠിക്കുന്ന യുവതി വീട്ടിലേക്ക് വരികയായിരുന്നു. എസ് 8 കോച്ചിലെ 54-ാം ബര്‍ത്തായിരുന്നു യുവതിയുടേത്.
ടോയ്ലറ്റില് പോയിവരുമ്പോഴാണ് അതിനരികിലുണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് കൈപിടിച്ച് തിരിച്ച് മുഖംപൊത്തിയത്.
ഇതിനിടയില്‍ കഴുത്തിലെ മാല പൊട്ടിക്കുകയും ചെയ്തു.
ബലപ്രയോഗത്തിനിടയില്‍ ലോക്കറ്റ് കൊണ്ട് കഴുത്തില്‍ മുറിഞ്ഞു. ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്ന സമയത്തായിരുന്നു ആക്രമണം.
ടോയ്ലറ്റില് അതിനുമുന്‍പ് പോകുമ്പോഴും അവര്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
പഴയങ്ങാടിയില്‍ വണ്ടിയിറങ്ങിയ ശേഷം യുവതി റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍ക്ക് പരാതി നല്കി.
إرسال تعليق