ആലപ്പുഴ: അമ്മയെയും മകളെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ പ്രണവം നഗറിന് കിഴക്ക് കള്ളിക്കാടൻ തറയിൽ (ഉദയം കടത്ത് ) സുരേഷിന്റെ ഭാര്യ ശുഭയും (അമ്പിളി – 54 ) മകൾ അഞ്ജു (രേവതി – 34) എന്നിവരാണ് മരിച്ചത്.
ബുധനാഴ് രാത്രി എട്ട് മണിയോടെ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിലാണ് ഇരുവരേയും കണ്ടെത്തിയത്. വീട്ടിൽ നിന്ന് പുറത്തു പോയ ശുഭയുടെ ഭർത്താവ് സുരേഷ് കുമാർ തിരികെ എത്തിയപ്പോഴാണ് സംഭവം കാണുന്നത്.
അയൽവാസികളുടെ സഹായത്തോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചു. മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഷിജുവാണ് രേവതിയുടെ ഭർത്താവ്. ജാഗ്നവി, ജാഗ്നവ് എന്നിവർ മക്കളാണ്.
إرسال تعليق