Join News @ Iritty Whats App Group

'അതി ദാരിദ്ര്യം ഇല്ലതാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനത്തേക്ക് സ്വാഗതം'; പ്രധാനമന്ത്രിയോട് എഎ റഹീം

തിരുവനന്തപുരം: അതിദാരിദ്ര്യം ഇല്ലാതാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനത്തേക്ക് പ്രധാനമന്ത്രിക്ക് സ്വാഗതമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപി. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പങ്കുവെച്ചാണ് എഎ റഹീമിന്റെ എഫ്ബി പോസ്റ്റ്.

നരേന്ദ്ര മോദി ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലും ബിജെപി തുടർച്ചയായി ഭരിക്കുന്ന ‘ഡബിൾ എൻജിൻ’സർക്കാരുകൾക്കും എന്തുകൊണ്ടാണ് അതിദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയാത്തതെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ എഎ റഹീം ചോദിച്ചു.

പ്രധാനമന്ത്രിയ്ക്ക്
അതി ദാരിദ്ര്യം ഇല്ലതാകുന്ന
രാജ്യത്തെ ആദ്യ സംസ്ഥാനത്തേക്ക്
സ്വാഗതം.
കൂട്ടത്തിൽ ഒരു ചോദ്യം കൂടി…
അങ്ങ് ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന
ഗുജറാത്തിലും ബിജെപി തുടർച്ചയായി ഭരിക്കുന്ന
‘ഡബിൾ എൻജിൻ’സർക്കാരുകൾക്കും
എന്തു കൊണ്ടാണ് അതിദാരിദ്ര്യം
ഇല്ലാതാക്കാൻ കഴിയാത്തത്??
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ക്യാബിനറ്റിന്റെ ആദ്യ തീരുമാനം അതിദാരിദ്ര്യം സംസ്ഥാനത്ത് ഇല്ലാതാക്കാനായിരുന്നു.
അതിവേഗം സർവ്വേ പൂർത്തിയായി.
64,006 പരമ ദരിദ്രാവസ്ഥയിൽ കഴിയുന്ന
കുടുംബങ്ങളെ കണ്ടെത്തി.
അവരെ സംരക്ഷിക്കാനുള്ള നടപടികൾക്ക്‌ സംസ്ഥാനത്ത് ഇപ്പോൾ തുടക്കമാകുകയാണ്. ചരിത്രപരമായ ഈ ഇടപെടൽ പൂർത്തിയാകുന്നതോടെ അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമാകും കേരളം.
മുഖ്യമന്ത്രിയുടെ വാക്കുകൾ…
“അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വീടില്ലാത്തവരും ഭൂമിയും വീടുമില്ലാത്തവരുമായ അതിദരിദ്രർക്ക്, ലൈഫ് പട്ടികയിൽ മുൻഗണന നൽകി സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 
11,340 പേർക്കാണ് ഇതിലൂടെ വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുക. ‘അവകാശം അതിവേഗം യജ്ഞത്തിലൂടെ’ അടിസ്ഥാന അവകാശ രേഖകൾ നൽകും. അടിസ്ഥാന സൗകര്യം, പഠന സൗകര്യം, ചികിത്സാ സൗകര്യം, ഭക്ഷണം ഉറപ്പാക്കൽ, പുനരധിവാസം എന്നിങ്ങനെ എല്ലാതലത്തിലും സർക്കാർ കൈത്താങ്ങുറപ്പാക്കുന്നതാണ് പദ്ധതി.
അതിജീവനത്തിനായി കഷ്ടപ്പെടുന്നവർക്ക് കരുതലൊരുക്കുന്നതുവഴി ഏവർക്കും സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുങ്ങും. എവിടെയും പുഞ്ചിരി വിടരും.”
-പിണറായി വിജയൻ
അങ്ങനെ കേരളം സന്ദർശിക്കുന്ന പ്രധാനമന്ത്രിയ്ക്കും ബിജെപിയ്ക്കും കണ്ടു പഠിക്കാൻ പുതിയ മാതൃക കൂടി…

Post a Comment

أحدث أقدم
Join Our Whats App Group