Join News @ Iritty Whats App Group

ഐപിഎല്‍ ഈ സീസണോടെ സൂപ്പര്‍താരം വിരമിച്ചേക്കും ; ധോണിയുടെ അടുത്ത പരിപാടി ?


ഇന്ത്യന്‍ ക്രിക്കറ്റില്‍ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളുടെ പേര് പറയാന്‍ പറഞ്ഞാല്‍ മിക്കവര്‍ക്കും ഉണ്ടാകുന്ന ഉത്തരം മഹേന്ദ്രസിംഗ് ധോണി എന്നായിരിക്കും. രണ്ടു തവണ ഇന്ത്യയെ ലോക കിരീടത്തിലേക്ക് ഉയര്‍ത്തുകയും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ നാലു തവണ കിരീടത്തിലേക്ക് നയിക്കുകയും ചെയ്ത ധോണി ഈ സീസണോടെ എന്തായാലും ക്രിക്കറ്റില്‍ നിന്നും പൂര്‍ണ്ണമായും വിരമിക്കുമെന്നാണ് കരുതപ്പെടുന്നത്.

ക്രിക്കറ്റ് വിട്ടാല്‍ താരം എന്തു ചെയ്യുമെന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരവും കിട്ടിയിരിക്കുകയാണ്. സിനിമാ നിര്‍മ്മാണ മേഖലയിലേക്ക് തിരിയാന്‍ കുടുതല്‍ സാധ്യതയുള്ള ധോണി നിര്‍മ്മാതാവായി തന്റെ അരങ്ങേറ്റം പ്രഖ്യാപിക്കുന്ന പുതിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. 'ലെറ്റ്‌സ് ഗെറ്റ് മാരീഡ്' എന്നാണ് താരം നിര്‍മ്മാതാവാകുന്ന പുതിയ സിനിമയുടെ പേര്. തമിഴില്‍ നിര്‍മ്മിക്കുന്ന സിനിമ പക്ഷേ പ്രിയ പത്‌നി സാക്ഷി ധോണിയുടെ പേരിലാണ്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്റര്‍നെറ്റില്‍ തരംഗമായി മാറുകയും ധോണി അത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

ഹരീഷ് കല്യാണ്‍ ആണ് ആദ്യ സിനിമയിലെ നായകന്‍. ഇവാന നായികയും വെറ്ററന്‍ താരം നാദിയയും ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. യോഗിബാബു, ആര്‍.ജെ. വിജയ് എന്നിവരും പ്രധാന വേഷത്തില്‍ അഭിനയിക്കും. സിനിമ ഉടന്‍ തന്നെ ചിത്രീകരണം പൂര്‍ത്തിയായി ഏതാനും മാസത്തിനുള്ളില്‍ പുറത്തുവരുമെന്നാണ് വിവരം. ധോണിയും സാക്ഷിയും ഒരുമിച്ചുള്ള നിര്‍മ്മാണ കമ്പനിയ്ക്ക് ധോണി എന്റര്‍ടെയ്ന്‍മെന്റ് എന്നാണ് താരം പേരിട്ടിരിക്കുന്നത്. റോര്‍ ഓഫ് ദി ലയണ്‍, ബ്‌ളേസ് ടു ഗ്‌ളോറി, ദി ഹിഡ്ഡന്‍ ഹിന്ദു തുടങ്ങിയ ചെറിയ സിനിമകള്‍ നേരത്തേ നിര്‍മ്മിച്ചിരുന്നു.

രണ്ടു വര്‍ഷത്തിന് ശേഷം ധോണിയുടെ മടങ്ങിവരവ് ചിത്രീകരിച്ച സിനിമയായിരുന്നു റോര്‍ ഓഫ് ദി ലയണ്‍, 'ദി ബ്‌ളേസ് ഓഫ് ദി ഗ്‌ളോറി 2011' ഇന്ത്യയുടെ ലോകകപ്പ് വിജയം പറയുന്ന സിനിമയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group