Join News @ Iritty Whats App Group

സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമസാധുത സംബന്ധിച്ച ഹർജി: സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം

ദില്ലി: സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമസാധുത സംബന്ധിച്ച ഹർജിയിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം. പത്തു ദിവസത്തിനകം നിലപാട് അറിയിക്കാൻ നിർദേശം നൽകി. വിഷയത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് നിർണ്ണായകമെന്ന് കേന്ദ്രം അറിയിച്ചു.

നേരത്തെ ഹർജികൾക്ക് എതിരെ കക്ഷി ചേരാൻ ഗുജറാത്ത് സർക്കാർ സുപ്രിം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എല്ലാ സംസ്ഥാനങ്ങളെയും കക്ഷികളാക്കണമെന്ന് വീണ്ടും പുതിയ സത്യവാങ്ങ്മൂലം സമർപ്പിക്കുകയായിരുന്നു കേന്ദ്രം. സംസ്ഥാനങ്ങൾക്ക് നിലപാട് അറിയിക്കാൻ അവസരം നൽകണം. നിയമ നിർമ്മാണ സഭകളുടെ അവകാശത്തെ ബാധിക്കുന്ന വിഷയമാണിത്. "വിവാഹം" കൺകറന്റ് ലിസ്റ്റിലായതിനാൽ സംസ്ഥാന സർക്കാരുകളുടെ കാഴ്ചപ്പാടുകൾ കണക്കിലെടുക്കണമെന്ന് ഭരണഘടനാ ബെഞ്ചിനോട് കേന്ദ്ര സർക്കാർ പുതിയ അപേക്ഷയിൽ ആവശ്യപ്പെട്ടു. 

സംസ്ഥാനങ്ങളുടെ നിലപാട് തേടിയത് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. വിഷയം സംസ്ഥാനങ്ങൾക്ക് ഇപ്പോൾ അറിയാമല്ലോ എന്ന് കോടതി ചോദിച്ചു. അതേസമയം, കേന്ദ്ര നിയമത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും സംസ്ഥാനങ്ങളുടെ നിലപാട് തേടണ്ടേ കാര്യമില്ലെന്നും ഹർജിക്കാർ വാദിച്ചു. ലൈംഗിക ആഭിമുഖ്യം സ്വകാര്യതയുടെ പരിധിയിൽ വരുന്നതാണെന്നും ഹർജിക്കാർ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group