ആറളം ഫാം: ശമ്ബള കുടിശികയടക്കമുള്ള കാര്യങ്ങള്‍ ഉന്നയിച്ച് ആറളം ഫാം തൊഴിലാളികളും ജീവനക്കാരും നടത്തിവരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളുമായി ആറളം ഫാം മാനേജിംഗ് ഡയറക്ടര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.
ആറു മാസത്തെ ശമ്ബള കുടിശിക പൂര്‍ണമായും നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പണം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ നല്‍കാനാകൂ എന്നാണ് എംഡി അറിയിച്ചത്. ഇതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ചര്‍ച്ചയില്‍ ട്രേഡ് യൂണിയന്‍ നേതാക്കളായ കെ.ടി. ജോസ്, ബിനോയി കുര്യന്‍, കെ.കെ. ജനാര്‍ദ്ദനന്‍, കെ. ജയദീപ്, ആന്‍റണി ജേക്കബ്, ടി.എം. മാത്യു, ഇ.വി. ശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.
അതിനിടെ തൊഴിലാളികളും ജീവനക്കാരും നടത്തുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. ഇന്നലത്തെ സമരം ഐഎന്‍ടിയുസി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ.ടി. ജോസ്, ശങ്കര്‍ സ്റ്റാലിന്‍, കെ.ബി. ഉത്തമന്‍, ടി.എം. മാത്യു, ഇ.വി. ശങ്കരന്‍, ആന്‍റണി ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.
إرسال تعليق