കോഴിക്കോട്: എലത്തൂരില്‍ തീവണ്ടിയില്‍ തീയിട്ടതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച നൗഫീഖിന് നാടിന്റെ അത്യാഞ്ജലി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച വൈകീട്ടോടെ നൗഫീഖിന്റെ മൃതദേഹം ഖബറടക്കി.
‘യത്തിംഖാനയില്‍ ആ കുട്ടികളോടൊപ്പം സമയം ചെലവിടാന്‍ വലിയ ഇഷ്ടമായിരുന്നു. എല്ലാ റംസാന്‍ കാലത്തും അവരോടൊപ്പം നോമ്പു തുറക്കാന്‍ പോവുക പതിവാണ്. ഞായറാഴ്ച അങ്ങനെ പോയതാണ്’ നൗഫീഖിന്റെ ഇരട്ട സഹോദരനാണ് നൗഫല്‍ പറയുന്നു. എലത്തൂരില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയിലായിരുന്നു നൗഫീഖിനെ കണ്ടെത്തിയത്.
മലപ്പുറം ആക്കോട് യത്തിംഖാനയിലെ കുട്ടികള്‍ക്കൊപ്പം നോമ്പ് തുറക്കാനാണ് നൗഫീഖ് പോയത്. മാതാപിതാക്കളുടെ ഒന്‍പതു മക്കളില്‍ ഏറ്റവും ഇളയവരാണ് നൗഫീഖും നൗഫലും.
ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് എലത്തൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോൾ അജ്ഞാതൻ കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ യാത്രക്കാരുടെ ദേഹത്തേക്ക് വീശിയൊഴിച്ച ശേഷം തീ കൊളുത്തിയത്.
إرسال تعليق