Join News @ Iritty Whats App Group

വന്ദേഭാരത്: തിരൂരില്‍ സ്‌റ്റേഷനില്ലാത്തത് നീതീകരിക്കാനാവില്ലായെന്ന് ഇ ടി മുഹമ്മദ് ബഷീര്‍



മലപ്പുുറം;വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് ഇല്ലാത്തത് നീതീകരിക്കാനാവില്ലെന്ന് പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീര്‍. രണ്ടാമത്തെ പരീക്ഷണയോട്ടത്തില്‍ തിരൂരില്‍ നിര്‍ത്താതെ പോയപ്പോള്‍ തന്നെ അവഗണനയുടെ സൂചന ലഭിച്ചതായും സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദോഹമ പ്രതികരിച്ചു.

രണ്ടാമത്തെ പരീക്ഷണയോട്ടത്തില്‍ തീരൂരില്‍ നിര്‍ത്താതെ പോയ​​േ​പ്പാള്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതിയിരുന്നു. കേരളത്തില്‍ ജനസംഖ്യയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോട് ഇത്തരത്തിലൊരു അവഗണന കാണിച്ചതില്‍ പ്രതിഷേധിച്ച് സമരപരിപാടികള്‍ നടത്തുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഷൊര്‍ണ്ണൂര്‍ ഉള്‍പ്പെടുത്തി തിരൂര്‍ സറ്റേഷന്‍ ഒഴിവാക്കിയത് വന്ദേഭാരത് എക്‌സ്പ്രസിന്റെ അന്തിമ പട്ടികയിലാണ്.

കുറുപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

തിരൂരിനെ ഒഴിവാക്കിക്കൊണ്ടുള്ള വന്ദേ ഭാരത്തിന്റെ സ്റ്റോപ്പുകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുയാണ് , ഒരു തരത്തിലും നീതീകരിക്കാനാവാത്ത കാര്യമാണ് ഇത് .രണ്ടാമത്തെ പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ നിര്‍ത്താതെ പോയപ്പോള്‍ തന്നെ അവഗണനയുടെ സൂചന ലഭിച്ചിരുന്നു , അന്ന് തന്നെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ബന്ധപ്പെടുത്തകുകയും സ്റ്റോപ്പ് അനുവദിക്കണമെന്ന് കത്തെഴുതുകയും ചെയ്തിരുന്നു.കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകും.

Ads by Google

Post a Comment

أحدث أقدم
Join Our Whats App Group