ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്തു. പഞ്ചാബിലെ മോഗയിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഉന്നത വൃത്തങ്ങൾ ന്യൂസ് 18നോട് പറഞ്ഞു. അമൃത്പാൽ സിങ്ങിനെ ആസാമിലേക്ക് ഉടൻ മാറ്റും.
മാർച്ച് 18 മുതൽ അമൃത്പാൽ സിങ്ങും വാരിസ് പഞ്ചാബ് ദേയുടെ അംഗങ്ങളും ഒളിവിലാണ്. ഇവർക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. കൊലപാതക ശ്രമം, പൊലീസിനെ ആക്രമിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അമൃത്പാൽ സിങ്ങും കൂട്ടാളികളും. നേരത്തെ അമൃത്പാൽ സിങ്ങിന്റെ വിഡിയോകൾ പുറത്തു വന്നിരുന്നു. വിഡിയോകളിലൊന്നിൽ കീഴടങ്ങാൻ അമൃത്പാൽ സിങ് ഉപാധിവെച്ചിരുന്നു.
താൻ കീഴടങ്ങുന്നതായി പൊലീസ് തന്നെ ജനങ്ങളോട് പറയണം, കസ്റ്റഡിയിലെടുത്താൽ പഞ്ചാബിലെ ജയിലിൽ തന്നെ പാർപ്പിക്കണം, തന്നെ മർദിക്കരുത് എന്നീ ആവശ്യങ്ങൾ അമൃത്പാൽ മുന്നോട്ടുവെച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ഈ മാസം ആദ്യം, പഞ്ചാബ് പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സ്പെഷ്യൽ സെൽ നടത്തിയ ഓപ്പറേഷനിൽ പഞ്ചാബിലെ അമൃത്സറിൽ നിന്ന് അമൃത്പാൽ സിംഗിന്റെ അടുത്ത സഹായി പപാൽപ്രീതിനെ അറസ്റ്റ് ചെയ്തിരുന്നു.
അമൃത്പാൽ സിങ്ങിന്റെ ഗുരുവാണ് പപാൽപ്രീത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
إرسال تعليق