തിരുവനന്തപുരം: ചെടിക്കമ്പ് മുറിച്ചതിന് 90 വയസായ വൃദ്ധക്ക് മരുമകളുടെ മർദ്ദനം. വിഴിഞ്ഞം തെരുവിൽ കൃഷ്ണമ്മക്കാണ് മർദനമേറ്റത്. ചെടിക്കമ്പ് മുയലിന് തീറ്റയായി നൽകി എന്ന പേരിലാണ് വൃദ്ധയ്ക്ക് മർദ്ദനമേറ്റത്. സംഭവത്തിൽ ഇളയ മകന്റെ ഭാര്യ വിഴിഞ്ഞം തെരുവ് പുതുവൽ വീട്ടിൽ സന്ധ്യ(41)ക്കെതിരെ കേസ് എടുത്തതായി വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി അറിയിച്ചു. ഇന്നലെ ഉച്ചക്ക് ശേഷമാണ് സംഭവം. ആദ്യം വീട്ടു മുറ്റത്തു വച്ചും പിന്നീട് വീടിനുള്ളിലും വയോധികയെ മർദ്ദിച്ചു എന്നു ബന്ധുക്കൾ പറഞ്ഞു. മൂത്ത മകൻ വിജയമൂർത്തിയുടെ പരാതിയിലാണ് കേസ്. മുൻപും വയോധികയെ ഇവർ മർദിക്കാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഇവർ മർദ്ദിക്കുന്ന ദൃശ്യം പൊലീസുകാർ ഉൾപ്പെടെയുളള ഗ്രൂപ്പിൽ വന്നതോടെ വിഴിഞ്ഞം പൊലീസ് അന്വേഷണം നടത്തി. ഇവരുടെ വീട്ടിലെത്തി വൃദ്ധയുടെ മൊഴിയെടുത്തു. തുടർന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.
ചെടിക്കമ്പ് മുറിച്ചതിന് 90കാരിക്ക് മരുമകളുടെ ക്രൂരമർദ്ദനം; കേസെടുത്ത് പൊലീസ്
News@Iritty
0
إرسال تعليق