Join News @ Iritty Whats App Group

ഇന്ത്യയുടെ ജിഡിപി നിരക്ക് ലോകബാങ്ക് 6.3 ശതമാനമായി കുറച്ചു




വ​രു​മാ​നം കു​റ​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​പ​ഭോ​ഗം കു​റ​യു​ന്ന​തി​നാ​ൽ 2024 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ഇ​ന്ത്യ​യു​ടെ ജി​ഡി​പി 6.6 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 6.3 ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ലോ​ക​ബാ​ങ്ക്.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ സ​ന്പ​ദ് വ്യ​വ​സ്ഥ​യാ​ണു ഇന്ത്യയുടേത്. ഒ​ക്ടോ​ബ​ർ-​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ 4.4 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ​ ഒ​രു വ​ർ​ഷം മു​ന്പ് 11.2 ശ​ത​മാ​ന​വും മു​ൻ പാ​ദ​ത്തി​ൽ 6.3 ശ​ത​മാ​ന​വും ആ​യി​രു​ന്നു.

മ​ന്ദ​ഗ​തി​യി​ലു​ള്ള ഉ​പ​ഭോ​ഗ വ​ള​ർ​ച്ച​യും വെ​ല്ലു​വി​ളി നി​റ​ഞ്ഞ ബാ​ഹ്യ സാ​ഹ​ച​ര്യ​ങ്ങ​ളും വ​ള​ർ​ച്ച​യെ പ​രി​മി​ത​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ലോ​ക ബാ​ങ്ക് അ​തി​ന്‍റെ ഇ​ന്ത്യ ഡെ​വ​ല​പ്മെ​ന്‍റ് അ​പ്ഡേ​റ്റി​ൽ പ​റ​ഞ്ഞു.

വ​ർ​ധി​ച്ചു​വ​രു​ന്ന ക​ട​മെ​ടു​പ്പു ചെ​ല​വു​ക​ളും മ​ന്ദ​ഗ​തി​യി​ലു​ള്ള വ​രു​മാ​ന വ​ള​ർ​ച്ച​യും സ്വ​കാ​ര്യ ഉ​പ​ഭോ​ഗ വ​ള​ർ​ച്ച​യെ പി​ന്നോ​ട്ട​ടി​ക്കു​മെ​ന്നും കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തോ​ടെ സ​ർ​ക്കാ​ർ ഉ​പ​ഭോ​ഗം മ​ന്ദ​ഗ​തി​യി​ലാ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നതായാണ് ഇ​ന്ന​ലെ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ മൂന്നു ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 2024 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ക​റ​ന്‍റ് അ​ക്കൗ​ണ്ട് ക​മ്മി 2.1 ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നും ലോ​ക​ബാ​ങ്ക് പ്ര​വ​ചി​ക്കു​ന്നു.

ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് 6.6 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു 5.2 ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നും ലോ​ക​ബാ​ങ്ക് ക​ണ​ക്കു​കൂ​ട്ടു​ന്നു.

യ ു​എ​സി​ലെ​യും യൂ​റോ​പ്പി​ലെ​യും ബാ​ങ്കു​ക​ളു​ടെ ത​ക​ർ​ച്ച​യും സാ​ന്പ​ത്തി​ക വി​പ​ണി​യി​ലെ സ​മീ​പ​കാ​ല ചാ​ഞ്ചാ​ട്ട​വും ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ വ​ള​ർ​ന്നു​വ​രു​ന്ന വി​പ​ണി​ക​ളി​ലേ​ക്കു​ള്ള ഹ്ര​സ്വ​കാ​ല നി​ക്ഷേ​പ പ്ര​വാ​ഹ​ത്തി​ന് ത​ട​സ​മാ​കു​മെ​ന്നും ലോ​ക​ബാ​ങ്ക് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.
    

Post a Comment

أحدث أقدم
Join Our Whats App Group