ഇരിട്ടി: കീഴൂർ ശ്രീ മഹാദേവക്ഷേത്രം കൊടിയേറ്റ മഹോത്സവം 4 മുതൽ 11 വരെ വിവിധ ക്ഷേത്ര ചടങ്ങുകളോടെയും വിവിധ കർമ്മങ്ങളോടെയും വിവിധങ്ങളായ കലാപരിപാടികളോടെയും ആഘോഷിക്കുമെന്ന് ക്ഷേത്രസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . ഈ വർഷത്തെ പ്രതിഷ്ടാദിനമായ ഇന്ന് (2 ന് ഞായറാഴ്ച) രാവിലെ വിശേഷാൽ പൂജകൾ,നവകം , ശ്രീഭൂതബലി, പ്രതിമാസ മൃത്യഞ്ജയഹോമം, നിറമാല . ഉച്ചക്ക് 11 മണിക്ക് ശിവ ചൈതന്യ രഹസ്യം എന്ന വിഷയത്തിൽ ജയചന്ദ്രവാര്യരുടെ പ്രഭാഷണവും തുടർന്ന് പ്രതിഷ്ഠാദിന സദ്യയും നടക്കും.
ഉത്സവാരംഭദിനമായ 4ന് വൈകുന്നേരം 4 .30 ന് കലവറ നിറക്കൽ ഘോഷയാത്ര നേരംപോക്ക് ആൽത്തറയിൽ നിന്നും ആരംഭിക്കും. 6 മണിക്ക് ദീപാരാധന, ആചാര്യവരണം, മുളയിടൽ. 6.30 ന് സാംസ്‌കാരിക സമ്മേളനത്തിൽ മുരളിധരവാര്യർ കല്യാശ്ശേരി പ്രഭാഷണം നടത്തും. ക്ഷേത്രസമിതി പ്രസിഡന്റ് കെ. ഭുവനദാസൻ വാഴുന്നവർ അദ്ധ്യക്ഷനാവും.
രാത്രി 8 മണിക്ക് കൊടിയേറ്റ്. തുടർന്ന് പായസവിതരണം , തായമ്പക.
5ന് രാവിലെ 11 മണിക്ക് അക്ഷരശ്ലോക സദസ്സ്. വൈകുന്നേരം 5 ന് കേളികൊട്ട്, മേള പ്രദക്ഷിണം, തിടമ്പ് നൃത്തം തുടർന്ന് തായമ്പക, പി.വി. രാധാകൃഷ്ണ മാരാർ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ.
6 ന് രാവിലെ 11 മണിക്ക് അക്ഷരശ്ലോക സദസ്സ്. വൈകുന്നേരം ദീപാരാധനക്ക് ശേഷം തിടമ്പ് നൃത്തം, രാത്രി 8.30ന് 15 വയസ്സ് വരെയുള്ള കുട്ടികൾ അവതരിപ്പിക്കുന്ന പ്രാദേശിക കലാ പരിപാടികൾ.
7 ന് രാവിലെ 5 മണിക്ക് നടതുറന്ന് ഉത്സവ ചടങ്ങുകൾ. ഭഗവതി സ്ഥാനത്ത് വിശേഷാൽ പൂജകളും വഴിപാടുകളും. വൈകുന്നേരം 5 മണിക്ക് കേളികൊട്ട്, മേള പ്രദക്ഷിണം. തുടർന്ന് തിടമ്പ് നൃത്തം, രാത്രി 8 മണിക്ക് രജനീഷ് ചാക്യാർ ഇരിങ്ങാലക്കുട അവതരിപ്പിക്കുന്ന ചാക്യാർകൂത്ത് .
8 ന് രാവിലെ 11 മണിക്ക് നടക്കുന്ന മാതൃ സമ്മേളനത്തിൽ റീജ ഭട്ടതിരിപ്പാട്, കാഞ്ഞിലേരി പ്രഭാഷണം നടത്തും. മാതൃസമിതി പ്രസിഡന്റ് കെ.ഇ. കമലകുമാരി ടീച്ചർ, സിക്രട്ടറി പത്മാക്ഷിയമ്മ, ബിന്ദു രമേശൻ എന്നിവർ സംസാരിക്കും. വൈകുന്നേരം 5 മണിക്ക് കേളികൊട്ട്, മേള പ്രദക്ഷിണം, തിടമ്പ് നൃത്തം , രാത്രി 8 മണിക്ക് 15 വയസ്സിന് മുകളിലുള്ള പ്രാദേശിക കലാകാരന്മാരുടെ കലാ പരിപാടികൾ .
9 ന് രാവിലെ 7. 30ന് ഉത്സവ ബലി, ഇതോടനുബന്ധിച്ച് പറയെടുപ്പ്, വൈകുന്നേരം അഞ്ചുമണിക്ക് മോതിരം വെച്ച് തൊഴൽ, മേള പ്രദക്ഷിണം, തിടമ്പ് നൃത്തം , രാത്രി 8. 30ന് പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നയിക്കുന്ന സിനിമ പിന്നണി റിക്കാർഡിങ്ങിൽ വായിച്ചു കൊണ്ടിരിക്കുന്ന കലാകാരന്മാരും പിന്നണിഗായകരും അണിനിരക്കുന്ന ഗാനമേള.
10ന് വൈകുന്നേരം അഞ്ചുമണിക്ക് മോതിരം വച്ച് തൊഴൽ, മേളപ്രദക്ഷിണം, തിടമ്പ് നൃത്തം , രാത്രി എട്ടുമണിക്ക് പാണ്ടിമേള സഹിതം പള്ളിവേട്ട, അത്താഴപൂജ, കരിമരുന്ന് പ്രയോഗം, പള്ളിക്കുറിപ്പ്.
ഉത്സവത്തിന്റെ അവസാന ദിനമായ 11ന് രാവിലെ 6:00 മണിക്ക് പള്ളി ഉണർത്തൽ, കണികാണിക്കൽ, യാത്രാഹോമം, എട്ടുമണിക്ക് ആറാട്ട്, കൊടിയിറക്കൽ, കലശാഭിഷേകം, ഉച്ചപൂജ, ഒരുമണിക്ക് സമൂഹസദ്യയോടെ ഉത്സവത്തിന് സമാപനമാകും.
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് കെ. ഭുവനദാസൻ വാഴുന്നവർ, വൈസ് പ്രസിഡഡ് എം. പ്രതാപൻ, സിക്രട്ടറി കെ.ഇ. നാരായണൻ മാസ്റ്റർ, എം. സുരേഷ് ബാബു, പി.ആർ. ഉണ്ണികൃഷ്ണൻ, പി. രഘു എന്നിവർ പങ്കെടുത്തു.
.
إرسال تعليق