ഇരിട്ടി: മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായാണ് ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ സംഘാടകസമിതി രൂപീകരണ യോഗം നടന്നു. നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ മാരായ കെ. സോയ, കെ. സുരേഷ്, വാർഡ് കൗൺസിലർ വി. പി. അബ്ദുൾ റഷീദ് തുടങ്ങിയവർ സംസാരിച്ചു. 27ന് രാവിലെ 7 .30 മുതൽ പത്തൊമ്പതാം മൈൽ മുതൽ പയഞ്ചേരി മുക്ക്, ഊവ്വാപ്പള്ളി വരെയുള്ള റോഡിന് ഇരുവശവും ശുചീകരിക്കും. 30 ന് വ്യാപാരികൾ ശുചിത്വ ഹർത്താൽ ആചരിച്ച് ടൗണിനെ 14 സോണുകൾ ആയി തിരിച്ച് പയഞ്ചേരി മുക്ക് മുതൽ ഇരിട്ടി പാലം വരെയുള്ള ടൗൺ ശുചീകരിക്കാനും യോഗം തീരുമാനിച്ചു.
ഇരിട്ടി നഗരസഭ മഴക്കാലപൂർവ്വ ശുചീകരണം സംഘാടക സമിതി രൂപീകരിച്ചു 30 ന് ശുചിത്വ ഹർത്താലും ടൗൺ ശുചീകരണവും
News@Iritty
0
إرسال تعليق