*തിരുവനന്തപുരം* : എസ്.എസ്.എൽ.സി ഫലം മേയ് 18ന് പ്രസിദ്ധീകരിക്കും. ഇതിനാവശ്യമായ നടപടികൾ പൂർത്തിയാക്കാൻ പരീക്ഷാഭവന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. ഇന്നലെ മുതൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി മൂല്യ നിർണയ ക്യാമ്പുകൾ ആരംഭിച്ചിരുന്നു. 70 ക്യാമ്പുകളിലായി നടക്കുന്ന എസ്.എസ്.എൽ.സി മൂല്യനിർണയം ഏപ്രിൽ 26ന് പൂർത്തിയാകും. നാളെ മുതൽ ടാബുലേഷൻ പ്രവർത്തനങ്ങളും പരീക്ഷാ ഭവനിൽ ആരംഭിക്കും ഹയർസെക്കൻഡറി ഫലം മേയ് 20നകം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു.
إرسال تعليق