ദില്ലി: രാജ്യ തലസ്ഥാനത്ത് 18 കാരനോട് അഞ്ചംഗ സംഘത്തിന്‍റെ ക്രൂരത. കാമുകിയോട് സംസാരിക്കാൻ അനുവദിക്കാത്തതിന്‍റെ പേരിൽ അഞ്ചംഗ സംഘം 18 കാരനായ രാഹുലിനെ കുത്തിക്കൊലപ്പെടുത്തി. കേസിൽ ഒളിവിലിരുന്ന അഞ്ച് പേരെയും പൊലീസ് പിടികൂടി. ഇതിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് വ്യക്തമാക്കി. രാഹുലിനോട് പ്രതികളിൽ ഒരാൾക്ക് തോന്നിയ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
സംഭവം ഇങ്ങനെ
ദില്ലി സ്വദേശിയായ രാഹുൽ കഴിഞ്ഞ ദിവസമാണ് കുത്തേറ്റ് മരിച്ചത് മരിച്ചത്. ദില്ലിയിലെ അംബേദ്കര്‍ നഗറിലായിരുന്ന നടുക്കുന്ന കൊലപാതം നടന്നത്. രാഹുലിന്‍റെ കാമുകിയുമായി സംസാരിക്കാന്‍ പ്രതികളില്‍ ഒരാൾ ശ്രമിച്ചിരുന്നു. എന്നാൽ രാഹുൽ ഇതിന് അനുവദിച്ചില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിക്കാനുള്ള പ്രകോപനത്തിന് കാരണമായത്. ഇക്കാര്യം പ്രതികൾ തന്നെ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയോടെ സംസാരിക്കാൻ രാഹുൽ അനുവദിക്കാത്തതിൽ പ്രതികാരം ചെയ്യാനായി ഒളിച്ചിരുന്ന് പ്രതികൾ ആക്രമിക്കുകയായിരുന്നു. ഒടുവിൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. രാത്രി 10 മണിയോടെയായിരുന്നു സംഭവം. കുത്തേറ്റ വിവരമറിഞ്ഞെത്തിയ പൊലീസ് രാഹുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഐ പി സി സെക്ഷൻ 302 (കൊലപാതകം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തെന്നും പ്രതികളെല്ലാം പിടിയിലായെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് വിശദീകരിച്ചു.
إرسال تعليق