ഇരിട്ടി: നിർമ്മാണ പ്രവർത്തി പൂർത്തിയായി മാസങ്ങളായിട്ടും ഉദ്‌ഘാടനം ചെയ്യാതെ കിടന്ന ഇരിട്ടി മിനി വൈദ്യുതി ഭവൻ കാത്തിരിപ്പിനൊടുവിൽ ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. 18ന് ഉച്ചക്ക് രണ്ടിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പുതിയ ഓഫീസ് കെട്ടിടം നാട്ടിന് സമർപ്പിക്കും. ഇരിട്ടി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഡിവിഷൻ, സബ് ഡിവിഷൻ, സെഷൻ ഓഫീസുകളാണ് പയഞ്ചേരി മുക്കിന് സമീപത്തെ മിനി വൈദ്യുതി ഭവനിൽ പ്രവർത്തിക്കുക. കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, അസി. എഞ്ചിനീയർ എന്നിവരുടെ ഓഫീസുകൾ ഒരേ സ്ഥലത്ത് പ്രവർത്തിക്കുന്നത് പൊതുജനങ്ങൾക്ക് ആശ്വാസമാകും. 1.40 കോടി രൂപ ചെലവിൽ ജലസേചന വകുപ്പ് വിട്ടുനൽകിയ 42 സെന്റിൽ 26 സെന്റ് സ്ഥലത്താണ് പാർക്കിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ 5266 ചതുരശ്ര അടിയിൽ കെട്ടിടം ഒരുക്കിയത്.
സംഘാടക സമിതി രൂപ വത്ക്കരണ യോഗത്തിൽ സണ്ണിജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർ പേഴ്‌സൺ കെ. ശ്രീലത, വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്‌സൺ കെ.സോയ, വാർഡ് അംഗം വി.പി. അബ്ദുൾ റഷീദ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സാനുജോർജ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സി.കെ. രതീഷ് എന്നിവർ സംസാരിച്ചു. സണ്ണിജോസഫ് എം എൽ എ, ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ബിനോയി കുര്യൻ എന്നിവർ രക്ഷാധികാരികളായും നഗരസഭാ ചെയർ പേഴ്‌സൺ കെ. ശ്രീലത ചെയർമാനായും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സാനുജോർജ്ജ് കൺവീനറുമായി സംഘാടക സമിതി രൂപ വത്ക്കരിച്ചു.
إرسال تعليق