കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ക്വാറി ഉത്പന്നങ്ങളുടെ വിലയില്‍ 2022 ഡിസംബര്‍ 31ന് ശേഷം ക്യുബിക് അടിക്ക് 14 രൂപ കൂട്ടിയതില്‍നിന്ന് 10 രൂപ കുറയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
ക്വാറി-ക്രഷര്‍ ഉടമസ്ഥരുടെയും വിവിധ സംഘടനകളുടെയും സംയുക്ത യോഗത്തില്‍ നിര്‍ദേശിച്ചു.
വില കൂട്ടിയതില്‍ നാല് രൂപ മാത്രം
നിലനിര്‍ത്താനാണ് കളക്ടറുടെ നിര്‍ദേശം. നിര്‍മ്മാണമേഖലയിലും റോഡ് വികസനത്തിലും തൊഴിലാളികള്‍ക്കും ഉള്‍പ്പെടെ എല്ലാ മേഖലയിലും പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ക്വറി ഉത്പന്നങ്ങള്‍ ലഭ്യമാവാത്ത പ്രശ്നത്തെ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി.
ഇത്രയും വലിയ വിലവര്‍ധനവ് ന്യായീകരിക്കാന്‍ ആവാത്തതാണെന്ന് കലക്ടര്‍ പറഞ്ഞു. ദേശീയപാത വികസനം, സ്‌കൂളുകളുടെ അറ്റകുറ്റപണി, വീട് നിര്‍മ്മാണം, ഗ്രാമീണ റോഡ് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ മുന്നോട്ടുപോവണം. 2022 ഡിസംബര്‍ 31ന് ശേഷം മേഖലയിലുണ്ടായ വിവിധ വിഷയങ്ങള്‍ ജിയോളജി, ജിഎസ്ടി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ തീരുമാനം അറിയിച്ചത്.
إرسال تعليق