Join News @ Iritty Whats App Group

ഒരുമയുടെ രുചിക്കൂട്ട്; പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നോമ്പുതുറ ഒരുക്കി മലപ്പുറത്തെ ക്ഷേത്രം



Share this:
മലപ്പുറം: വ്രതശുദ്ധിയുടെ പുണ്യമാസത്തിൽ ക്ഷേത്ര മുറ്റത്തൊരു നോമ്പുതുറ. മലപ്പുറം ഇരിങ്ങാവൂർ ചാത്തങ്ങാട് വിഷ്ണുക്ഷേത്ര പരിസരത്താണ് ജാതിമതഭേദമന്യേ നോമ്പ് എടുത്ത് മനസ്സ് ശുദ്ധിയാക്കി ഒന്നിച്ച് നോമ്പ് തുറന്നത്. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചാണ് നോമ്പ്തുറ ഒരുക്കിയത്.

സാധാരണ പ്രതിഷ്ഠാദിനത്തിൽ ഇതര മതസ്ഥരും അന്നദാനത്തിലടക്കം ഇവിടെ പങ്കാളികളാകാറുണ്ട്. എന്നാൽ ഇത്തവണ റംസാൻ മാസമായതിനാൽ അതിന് കഴിഞ്ഞില്ല. തുടർന്ന് പ്രത്യേകമായി നോമ്പുതുറ ഒരുക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനോട് ചേർന്നുള്ള സ്ഥലത്താണ് ഇതിനുള്ള പന്തലൊരുക്കിയത്.

പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കാനെത്തി. കഴിഞ്ഞ വർഷവും ചാത്തങ്ങാട് വിഷ്ണുക്ഷേത്രത്തിൽ നോമ്പുതുറ സംഘടിപ്പിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group