കൽപ്പറ്റ: വയനാട്ടിൽ ഏഴു വയസുകാരിയെ രണ്ടാനച്ഛന്‍ ചട്ടുകംവെച്ച് പൊള്ളിച്ചതായി പരാതി. വയനാട് കൽപ്പറ്റ എമലിയിലാണ് സംഭവം. കുന്നത്ത് വീട്ടില്‍ വിഷ്ണുവാണ് രണ്ടാം ഭാര്യ വിഷ്ണുപ്രിയയുടെ മകള്‍ ആവന്തികയെ ചട്ടുകം പഴുപ്പിച്ച് വലതുകാലില്‍ പൊള്ളലേല്‍പ്പിച്ചത്.
കുട്ടിയെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈല്‍ഡ് ലൈന്‍ കുട്ടിയുടെ മൊഴിരേഖപ്പെടുത്തി. ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം അറിയിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
إرسال تعليق