Join News @ Iritty Whats App Group

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നു; നിയന്ത്രിച്ചില്ലെങ്കില്‍ നിരക്കില്‍ വര്‍ധനവുണ്ടാകാം


തൊടുപുഴ; സംസ്ഥാനത്തിന് വേനല്‍ക്കാലമായതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തിയ വൈദ്യൂതി ഉപയോഗം 86.20 ദശലക്ഷം യൂണിറ്റാണ്. ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ 47 ശതമാനമാണ് ജലനിരപ്പ്. ആറ് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറവ് ജലനിരപ്പാണിത്. ഇതോ സമയം കഴിഞ്ഞ വര്‍ഷം 70 ശതമാനം ജലമുണ്ടായിരുന്നു.

പുറത്ത് നിന്നും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി വാങ്ങുന്നത്. അതുകൊണ്ടുതന്നെ രാത്രി ഏഴ് മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ നിരക്കുവര്‍ധനയുണ്ടാകും. കേന്ദ്ര വൈദ്യുത റെഗുലേറ്ററി കമ്മീഷന്‍ യൂണിറ്റിന് 50 രൂപ വരെ ഈടാക്കണമെന്ന് വിതരണക്കാര്‍ക്ക് അനുമതി നല്‍കി.

സംസ്ഥാനത്ത് പലയിടത്തും താപസൂചിക 45 ഡിഗ്രി സെല്‍ഷ്യസ് കടന്ന സാഹചര്യമാണ് നിലവിലുളളത്. മൂന്ന് ദിവസത്തെ ഉപയോഗം തന്നെ ഈ മാസം 85 ദശലക്ഷം യൂണിറ്റ് പിന്നിട്ടു. കഴിഞ്ഞ ദിവസം 86.20 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. സര്‍വകാല റെക്കോര്‍ഡ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമാണ്.

Post a Comment

أحدث أقدم
Join Our Whats App Group